Thursday, May 9, 2024 7:18 am

അഴിമതി ആരോപണം ; 324 മില്ല്യൺ ഡോളറിന്റെ കൊവാക്സിൻ കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കൊവാക്സിൻ വാങ്ങാനുള്ള കരാറ് റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിന്റെ  കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡന്റ്  ജൈർ ബോൽസൊനാരോ കുടുങ്ങിയതിനു പിന്നാലെ ആരോഗ്യമന്ത്രി മാഴ്സലോ ക്വിറോഗ ഇക്കാര്യം വ്യക്തമാക്കിയത്.

20 മില്ല്യൺ കൊവാക്സിൻ ഡോസുകൾ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ കരാറിൽ അഴിമതിയുണ്ടെന്നും പ്രസിഡന്റ്  ക്രമക്കേടുകൾ നടത്തിയെന്നും ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് തീരുമാനം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരാറിൽ ക്രമക്കേടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കരാർ റദ്ദാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഉയർന്ന വിലയും പെട്ടെന്നുള്ള കരാർ പൂർത്തിയാക്കലുമൊക്കെ സംശയങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഫെബ്രുവരിയിലാണ് കരാർ ഒപ്പുവച്ചത്.

അതേസമയം കൊവാക്സിൻ ഇറക്കുമതി ചെയ്യാൻ നിബന്ധനകളോടെയാണ് ബ്രസീൽ അനുമതി നൽകിയിരുന്നത്. രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസ നേരത്തെ കൊവാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയിലെ പ്ലാന്റിൽ ശരിയായ ഉൽപാദനരീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഉൽപാദനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭാരത് ബയോടെക്ക് അൻവിസയ്ക്ക് റിപ്പോർട്ടു നൽകിയതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ്ര​സീ​ലി​ൽ ശക്തമായ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും തുടരുന്നു ; മരണസംഖ്യ നൂറ് ആയി ഉയർന്നു

0
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത്...

ആശ്വാസം ; സം​സ്ഥാ​ന​ത്ത് ശക്തമായ മഴയ്ക്ക് സാധ്യത

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത....

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും ; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

0
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് ചുളുവിലയ്ക്ക്...

ഗോ​ൾ​ഡി ബ്രാ​ർ-​ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ലെ പത്ത് പേ​ർ കൂടി പി​ടി​യി​ൽ

0
ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ ഗോ​ൾ​ഡി ബ്രാ​ർ, ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി...