കോട്ടയത്ത്‌ കോവിഡ് പരിചരണ കേന്ദ്രത്തില്‍ ബാലികയ്ക്ക് നേരെ പീഡന ശ്രമം ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോവിഡ് പരിചരണ കേന്ദ്രത്തില്‍ ബാലികയ്ക്ക് നേരെ പീഡന ശ്രമം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ്  ബന്ധുവായ യുവാവ് പീഡിപ്പിച്ച വിവരവും തുറന്ന് പറഞ്ഞ് പെണ്‍കുട്ടി. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും റിമാന്‍ഡിലാണ്.

കോവിഡ് പരിചരണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ആരോഗ്യവകുപ്പ് താത്കാലിക ജീവനക്കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കോട്ടയം നാട്ടകം സി.എഫ്.എല്‍.ടി.സിയിലെ ജീവനക്കാരന്‍ ചിങ്ങവനം പാക്കില്‍ കൊച്ചുതോപ്പ് നെടുമ്പറമ്പില്‍ ടി.എസ്.സച്ചിന്‍ (24), മുമ്പ്  പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു ബാജിയൊ രാജു (28) എന്നിവരെയാണ് ചിങ്ങവനം പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

കൗണ്‍സിലിങ്ങിനിടെയാണ് 2017-ല്‍ തന്നെ ബന്ധുവായ യുവാവ് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരേയും പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. സി.എഫ്.എല്‍.ടി.സിയില്‍ 16-ാം തീയതിയാണ് ശുചീകരണ ജോലിക്കാരനായ പ്രതി സച്ചിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവദിവസം സ്ത്രീകളുടെ വാര്‍ഡിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ജോലിക്കിടെ പ്രതി കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

പെണ്‍കുട്ടി കുതറിയോടി. പിറ്റേന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ സി.എഫ്.എല്‍.ടി.സി. അധികൃതര്‍ക്ക് പരാതി നല്‍കി. അവര്‍ ചിങ്ങവനം പോലീസിന് കൈമാറി. മാനസികമായി തകര്‍ന്ന കുട്ടിയില്‍നിന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാണ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...