നാലു മാസം മുന്‍പ് കാണാതായ ബ്രസീലിയന്‍ നടന്‍റെ മൃതദേഹം പെട്ടിയിലാക്കി കുഴിച്ചുമൂടിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ബ്രസീലിയ: നാലു മാസം മുന്‍പ് കാണാതായ ബ്രസീലിയൻ നടൻ ജെഫേഴ്സൺ മച്ചാഡോയെ റിയോ ഡി ജനീറോയിലെ വീടിനു പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരപ്പെട്ടിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താരത്തിന്‍റെ കുടുംബസുഹൃത്ത് സിന്‍റിയ ഹിൽസെൻഡെഗർ നടന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. ‘മേയ് 22ന് ജെഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന സങ്കടവാര്‍ത്ത പുറത്തുവിടുന്നു’ സിന്‍റിയ കുറിച്ചു. 44കാരനായ നടന്‍റെ മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച് പെട്ടിയില്‍ അടക്കം ചെയ്ത രീതിയിലായിരുന്നു. വീടിന്‍റെ പിന്‍ഭാഗത്ത് ആറടി താഴ്ചയിലാണ് കുഴിച്ചിട്ടത്.

അതിനുശേഷം അവിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട നിലയിലായിരുന്നുവെന്ന് കുടുംബ അഭിഭാഷകന്‍ ജെയ്‌റോ മഗൽഹേസ് പറഞ്ഞു.വിരലടയാളം ഉപയോഗിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും കഴുത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ കഴുത്തില്‍ അടയാളമുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. “അസൂയാലുക്കളും ധിക്കാരികളുമാണ് ജെഫേഴ്‌സനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ വരുന്നു. ആർജെ ടൗൺഷിപ്പ് പൊലീസ് മികച്ച ജോലി ചെയ്തു! ഓരോ ചെറിയ വിശദാംശങ്ങളിലും സഹായിച്ച എല്ലാവർക്കും വളരെയധികം നന്ദി,” കുടുംബം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മൃതദേഹം കണ്ടെത്തിയ വീട് വാടകയ്ക്ക് എടുത്ത ആള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഒരു മാസം മുമ്പാണ് ഇയാളെ അവസാനമായി വീട്ടിൽ കയറി കണ്ടത്. മച്ചാഡോയെ അയാള്‍ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നടന്‍റെ എട്ടു നായകളെ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ജെഫിനെ തട്ടിക്കൊണ്ടു പോയ വിവരം പുറത്തറിയുന്നത്. മാസങ്ങളോളം നടന്‍റെ പേരിലുള്ള സന്ദേശങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളില്‍ സംശയം തോന്നിയ മാതാവ് മരിയ ദാസ് ഡോർസ് പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...