പനിക്കൊപ്പം വയറിളക്കവും പടരുന്നു ; ചികില്‍സ തേടിയത് അരലക്ഷത്തിലേറെ പേര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കൊപ്പം ഗുരുതര വയറിളക്ക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. ഈ മാസം അമ്പതിനായിരത്തിലേറെപേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ പേര്‍ ചികില്‍സ തേടി. മലിനമായ ഭക്ഷണവും വെളളവും ആരോഗ്യകേരളത്തെ രോഗക്കിടക്കയിലാക്കുന്നവെന്നാണ് ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ പറയുന്നത്. ഈ മാസം 21 ന് 2519 പേരാണ് ഛര്‍ദി – അതിസാര രോഗങ്ങള്‍ ബാധിച്ച് ചികില്‍സയ്ക്കെത്തിയത്. ഞായറാഴ്ച രോഗികളുടെ എണ്ണം 1009 ലേയ്ക്ക് താഴ്ന്നെങ്കിലും പിറ്റേന്ന് 2348 ലേയ്ക്ക് ഉയര്‍ന്നു. 27 ന് 2125 പേര്‍ രോഗികളായി. പ്രതിദിനം രണ്ടായിരത്തിലേറെ പേര്‍ വയറിളക്ക രോഗങ്ങള്‍ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികില്‍ തേടുന്ന അവസ്ഥ. ഒരാഴ്ചക്കിടെ 14521 രോഗബാധിതര്‍. ഈ മാസം 27 വരെ 50346 പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ ബാധിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , പാലക്കാട് ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ക്രൂരമർദ്ദനത്തിന് ഇരയായി

0
ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി...

‘ആസാധാരണമായി ഒന്നുമില്ല’ ; ഷിന്ദേയുടെ ഓഫീസിൽ ശരദ് പവാർ വിഭാഗത്തിന്റെ യോഗം : വിശദീകരണവുമായി...

0
മുംബൈ : എൻസിപി (ശരദ് പവാർ) അധ്യക്ഷൻ ശരദ് പവാർ ഉപമുഖ്യമന്ത്രി...

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...