കൊല്ലം: ജില്ലയിൽ സ്തനാർബുദവും ഗർഭാശയ (സെർവിക്കൽ) ക്യാൻസറും വർദ്ധിക്കുന്നുവെന്ന് കണക്കുകൾ. സെർവിക്കൽ, ജീവിതശൈലി രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ജീവിതശൈലി രോഗനിർണയ സർവേ ആൻഡ് സ്‌ക്രീനിംഗിൽ (ശൈലി) ആണ് കണ്ടെത്തൽ.ക്യാൻസർ സാദ്ധ്യതയുള്ള ഭൂരിഭാഗം സ്ത്രീകളിലും സ്തനാർബുദമാണ് അരികിലെത്തി നിൽക്കുന്നത്. ശൈലി രണ്ടാംഘട്ട സർവേയും സ്ക്രീനിംഗും ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ 30 വയസിന് മുകളിലുള്ള 977 പേർക്ക് സ്തനാർബുദ സാദ്ധ്യതയും 379 പേർക്ക് സെർവിക്കൽ ക്യാൻസർ സാദ്ധ്യതയും കണ്ടെത്തി. ഇവരെ വിശദമായ പരിശോധനയ്ക്ക് അനുബന്ധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. 52,084 പേരുടെ സർവേ പൂർത്തിയായപ്പോൾ ലഭിച്ച കണക്കാണിത്.ഒന്നാം ഘട്ട സർവേയിൽ പങ്കെടുത്ത 12.99 ലക്ഷം പേരിൽ 60,287 പേരിലാണ് സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തിയത്. 8,486 പേരിൽ സെർവിക്കൽ ക്യാൻസർ സാധ്യതയും കണ്ടെത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.