ഇഎംഐ ആയി കൈക്കൂലി കൊടുക്കാം ; ഓഫറുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായിരിക്കെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന പുതിയൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കൈക്കൂലി കൊടുക്കാന്‍ പണമില്ലെങ്കില്‍ ബാങ്ക് മാതൃകയില്‍ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ ഇംഎംആയി കൈക്കൂലി സ്വീകരിക്കുന്നത് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രതിമാസ തവണകളായാണ് കൈക്കൂലിയുടെ അടവ് വരുന്നത്. ഈ വർഷമാദ്യം എസ്ജിഎസ്ടി വ്യാജ ബില്ലിംഗ് തട്ടിപ്പിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഹമ്മാദാബാദിലെ ഒരു മൊബൈല്‍ ഷോപ്പുടമയോട് 21 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.മുഴുവന്‍ തുക ഒരുമിച്ചടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പ്രതിമാസം 2 ലക്ഷം രൂപ വീതം തവണകളായി അടച്ചാല്‍ മതിയെന്നായിരുന്നു ‘മനസാക്ഷിയുള്ള’ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. സമാനമായ മറ്റൊരു കേസില്‍ സൈബർ ക്രൈം യൂണിറ്റിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ കൈക്കൂലിയാണ് ആവശ്യപ്പെട്ടത്. നാല് ഗഡുക്കളായി അടച്ചാല്‍ മതിയെന്ന വിട്ടുവീഴ്ചയും ചെയ്തു.

സൂറത്തിലെ ഒരു ഡെപ്യൂട്ടി സർപഞ്ചും താലൂക്ക് പഞ്ചായത്ത് അംഗവും ഉന്നത അധികാരികൾക്കിടയിൽ പ്രചോദനമുള്‍ക്കൊണ്ട് ഇംഎംആയി കൈക്കൂലി വാങ്ങാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒരു കര്‍ഷകന്‍റെ കൃഷിയിടം നിരപ്പാക്കുന്നതിന് 85,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കര്‍ഷകന്‍റെ സാമ്പത്തിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് പ്രതികള്‍ 35,000 രൂപ മുന്‍കൂറായി വാങ്ങുകയും ബാക്കിയുള്ള തുക മൂന്ന് തുല്യ ഗഡുക്കളായി അടയ്ക്കണമെന്നും നിര്‍ദേശിച്ചു. ഇഎംഎ കോഴ സമ്പ്രദായം ജനപ്രീതിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഗുജറാത്ത് അഴിമതി വിരുദ്ധ ബ്യൂറോയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ വര്‍ഷം മാത്രം 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...