സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി ; കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യാന്‍ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കത്തോലിക്കാ സഭയുടെ യുവജന വിഭാഗമായ കെ.സി.വൈഎമ്മിന്റെ സംസ്ഥാന പ്രസിഡന്റും ജോസ് കെ.മാണി എംപിയായിരിക്കെ പഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസര്‍ അയര്‍ക്കുന്നം മറ്റക്കര മണ്ണൂര്‍പള്ളി വാണിയംപുരയിടത്തില്‍ ജേക്കബ് തോമസ്. പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി ജേക്കബ് തോമസ് 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി രണ്ടുമാസം മുന്‍പ് നല്‍കിയ അപേക്ഷ ഇയാള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. അപേക്ഷകന്‍ നിരന്തരം ഇതിനായി വില്ലേജ് ഓഫീസിലെത്തിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല. ഒടുവില്‍ കൈക്കൂലിയായി 15,000 രൂപ നല്‍കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം പോക്കുവരവ് ചെയ്തുകൊടുക്കാമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇതോടെ അപേക്ഷകന്‍ വിജലന്‍സിനെ സമീപിച്ച്‌ പരാതി നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബ്ലൂഫിലിം പൗഡര്‍ ഇട്ടു നല്‍കിയ 15000 രൂപ വിജിലന്‍സ് നിര്‍ദേശാനുസരണം വില്ലേജ് ഓഫീസില്‍ വെച്ച്‌ പരാതിക്കാരന്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. ഈ സമയം വില്ലേജ് ഓഫീസിന് പുറത്തായി കാത്തുനില്‍ക്കുകയായിരുന്നു വിജലന്‍സ് സംഘം. വില്ലേജ് ഓഫീസര്‍ പണം കൈപ്പറ്റുന്നതിനിടെ പെട്ടെന്ന് അവിടേക്ക് എത്തിയ എത്തിയ വിജിലന്‍സ് ഡി വൈ എസ് പി വി.ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വില്ലേജ് ഓഫീസറുടെ കൈയ്യില്‍ നിന്ന് കൈക്കൂലി പണവും വിജിലന്‍സ് സംഘം കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോട്ടയം വിജിലന്‍സ് സംഘത്തിന് നേതൃത്വത്തില്‍ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നത്. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...