മുസ്ലിംകള്‍ക്കെതിരെ കലാപാഹ്വാനം : ഹിന്ദുത്വ നേതാക്കളുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുസ്ലിംകള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ, ജിതേന്ദ്ര ത്യാഗി എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാതെ തള്ളി. ഹര്‍ജിയില്‍ വകുപ്പ് 32 പ്രകാരം അറസ്റ്റ് ആവശ്യപ്പെടാനാവില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജിയിലെ അറസ്റ്റ് ആവശ്യം പിന്‍വലിക്കാമെന്നും മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ജിതേന്ദ്ര ത്യാഗിയുടെ ‘മുഹമ്മദ്’ എന്ന പുസ്തകം നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് ശിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്ന വസീം റിസ്വി കഴിഞ്ഞ ഡിസംബറിലാണ് മതം മാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ചത്. ഹരിദ്വാറില്‍ നടന്ന ധര്‍മസന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ ത്യാഗിയുടെ ഇടക്കാല ജാമ്യം കോടതി കഴിഞ്ഞ ദിവസം നീട്ടിനല്‍കിയിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...