കൊളംബോ : ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ നാട്ടില്‍ തിരികെ എത്തി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നാട് വിട്ട അദ്ദേഹം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് കൊളംബോ വിമാനത്താവളത്തില്‍ എത്തിയത്. മുന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ പാര്‍ട്ടി മന്ത്രിമാരും എംഎല്‍എമാരും എത്തിയിരുന്നു. പ്രമുഖര്‍ അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചു. ഇത്രയും നാള്‍ രജപക്‌സെ ഒരു തായ് ഹോട്ടലില്‍ കഴിയുകയായിരുന്നുവെന്നും തിരികെ എത്താന്‍ അതിയായി ആഗ്രഹിച്ചിരുന്നു എന്നും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കായി ഒരു സെക്യൂരിറ്റി യൂണിറ്റിനെ നിയോഗിച്ചിട്ടുണ്ട്. പോലീസ്-സൈനിക കമാന്റോകള്‍ ഉള്‍പ്പെടുന്നതാണ് ഈ സുരക്ഷാ യൂണിറ്റ്. നിലവില്‍ കൊളംബോയില്‍ അനുവദിച്ച വസതിയിലാണ് താമസം. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധം സംഘര്‍ഷത്തില്‍ എത്തിയതോടെയാണ് രജപക്‌സെ രാജ്യം വിട്ടത്. മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും സ്ഥിതിഗതികള്‍ ശാന്തമാകുകയും ചെയ്തതോടെയാണ് രജപക്‌സെ നാട്ടിലേക്ക് തിരിച്ചത്. നിലവില്‍ രജപക്‌സെക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.





























