തിരുവനന്തപുരം : കൈക്കൂലി കേസില്‍ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എന്‍ജിനീയറും ലക്ക്നൗ സ്വദേശിയുമായ ശൈലേന്ദ്ര കുമാറിനെ നാല് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിയ്ക്കണം.
പ്രധാന്‍ മന്ത്രി സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ദേശീയ റോഡ് വികസന അതോറിട്ടി ചുമതലപ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി മോണിറ്റര്‍ ആയിരുന്നു ശൈലേന്ദ്ര കുമാര്‍. റോഡ് പരിശോധനയ്‌ക്കെത്തിയ ഇയാള്‍ കോണ്‍ട്രാക്ടര്‍മാരുടെ ഇംഗിതത്തിന് വഴങ്ങി ആഡംബര ഹോട്ടലില്‍ താമസിച്ച് ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്. ഇതിന്റെ സകല ചെലവുകളും കോണ്‍ട്രാക്ടര്‍മാരെകൊണ്ടാണ് നടത്തിയത്. സി ബി.ഐ നടത്തിയ റെയ്ഡില്‍ ഇയാളുടെ മുറിയില്‍ നിന്ന് 165500 രൂപ പിടിച്ചെടുത്തിരുന്നു. സി.ബി.ഐ യ്ക്ക വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.നവാസ് ഹാജരായി.