കൈക്കൂലി : അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : നിരോധിത പുകയില ഉല്‍പ്പന്നം കൈവശം വെച്ചതിന്‍റെ പേരില്‍ വിനോദസഞ്ചാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയ അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സിഐ ഉള്‍പ്പെട്ട സംഘം പിഴ ഈടാക്കാനെന്ന വ്യാജേന 21000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. ഇടുക്കി ഡപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണാണ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തത്.

ഒക്ടോബര്‍ 29തിനാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. കൊരട്ടി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ സഹോദരിയാണ് എക്സൈസിനെതിരെ പരാതി നല്‍കിയത്. മൂന്നാറിന് പോകുന്ന വഴി അടിമാലി ഏക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെ പക്കല്‍ നിന്നും മുന്നു പൊതി നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. കേസെടുക്കാതെ വിട്ടയക്കാന്‍ 24,000 രൂപയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. നല്‍കിയ പണത്തില് നിന്നും 3000 രൂപ പിഴ ഈടാക്കി ബാക്കിതുക സിഐയും സംഘവും കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി.

ഇടുക്കി ഡെപ്യൂട്ടി കമ്മീഷര്‍ നടത്തിയ അന്വേഷണത്തില്‍ സ്ക്വാഡിലെ സിഐ പി.ഇ ഷൈബുവും ഏഴ് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. പരാതി നല്‍കിയെന്നറിഞ്ഞപ്പോള്‍ ഷൈബു കൊരട്ടി എസ്എച്ച്ഒയെ കണ്ട് വാങ്ങിയ പണം തിരികെ നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതും തെളിവായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

ഷൈബുവിനെ കൂടാതെ പ്രിവന്‍റീവ് ഓഫീസര്‍മാരായ എംസി അനില്‍ സിഎസ് വിനേഷ് കെ എസ് അസീസ്, സിവില്‍ ഏക്സൈസ് ഓഫീസര്‍മാരായ വി ആര്‍ സുധീര്‍,കെ എന്‍ സിജുമോന്‍ ആര്‍ മണികണ്ഠന്‍ ഡ്രൈവര്‍ പിവി നാസര്‍ എന്നിവരെയാണ് സസ്പെന‍്റ് ചെയ്തത്. ഇവര്‍ ഒക്ടോബര്‍ 29തിന് 27 വാഹനങ്ങളില്‍ പരിശോധന നടത്തി 16 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരിലാരോടെങ്കിലും കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...