തിരുവനന്തപുരം : സാമൂഹിക വനവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റുചെയ്ത ഫോറസ്റ്റ് സെക്ഷന്‍ ഓഫിസറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കരാറുകാരനില്‍ നിന്ന് 70,000 രൂപ കൈക്കൂലി വാങ്ങിയ വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫിസിലെ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ കെ.കെ സലീമിനെയാണ് വനംമേധാവി സസ്പെന്‍ഡ് ചെയ്തത്. സലീമിനെ കൂടാതെ മറ്റ് രണ്ട് പേര് കൂടി അന്വേഷണ പരിധിയിലാണ്. ഇവര്‍ക്കെതിരെയും ഉടന്‍ നടപടി ഉണ്ടാകും.
ജോലികളുടെ ബില്ലുകള്‍ പാസാക്കാന്‍ കരാറുകാരില്‍നിന്ന് വന്‍തുക കൈക്കൂലിയായി വാങ്ങുന്നതായി വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബില്‍ തുകയുടെ 35 മുതല്‍ 40 ശതമാനം വരെയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പണം നല്കാത്തവരുടെ ബില്ലുകള്‍ പാസാക്കാതെ വൈകിപ്പിക്കും. ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിന് പിന്നില്‍ റേഞ്ച് ഓഫിസറും സംഘവുമാണെന്ന വിവരവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച അന്വേഷണവും ഇപ്പോള്‍ നടന്നുവരുകയാണ്.