Thursday, May 9, 2024 7:34 pm

ഭൻവർ സിംഗ് ശെഖാവത് ; ‘പുഷ്പ’ യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അല്ലു അർജുൻ നായകനായി റിലീസാവാനിരിക്കുന്ന തെലുങ്ക് സിനിമയാണ് പുഷ്പ. ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. വില്ലൻ എന്ന് പറഞ്ഞിരുന്നെങ്കിലും അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അപ്പിയറൻസ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തല മൊട്ടയടിച്ച് തീക്ഷ്ണമായ കണ്ണുകളുമായി മരണ മാസ് ലുക്കിലാണ് ഫഹദിൻ്റെ വേഷം. സമൂഹമാധ്യമങ്ങളിലൊക്കെ ഈ അപ്പിയറൻസ് പ്രചരിക്കുകയാണ്.

ഭൻവർ സിംഗ് ശെഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക. അക്രമങ്ങൾക്കും അനീതിക്കും കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ എന്ന് അണിയറപ്രവർത്തകർ പറയുന്നു. കള്ളക്കടത്തുകാരൻ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സൂപ്പർ സംവിധായകൻ സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗമാണ് ഈ വർഷം ഡിസംബറിൽ റിലീസാവുക. രശ്മിക മന്ദാനയാണ് അല്ലുവിൻ്റെ നായിക. ഫഹദിനൊപ്പം മലയാളി സാന്നിധ്യമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ചിത്രത്തിൻ്റെ ശബ്ദമിശ്രണം നിർവഹിക്കും. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ക്യാമറ കൈകാര്യം ചെയ്യും. എഡിറ്റിങ് കാര്‍ത്തിക ശ്രീനിവാസ്. പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

0
ആലപ്പുഴ: എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു....

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു ; ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധിക്കിടെ...

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

0
കോട്ടയം : ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം....

80 ലക്ഷം രൂപ നേടിയത് കോഴിക്കോട് വിറ്റ ടിക്കറ്റ് ; കാരുണ്യ പ്ലസ് ലോട്ടറി...

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലം...