റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്‍കിയ കടല പിണറായി സര്‍ക്കാര്‍ കാലിത്തീറ്റകമ്പനിക്കു മറിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നല്‍കിയ കടല കാലിത്തീറ്റ നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കി കേരള സര്‍ക്കാര്‍. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്‍കിയ 596.7 ടണ്‍ കടലയാണ് സംസ്ഥാന സര്‍ക്കാരിന്റെ നോട്ടക്കുറവ് മൂലം സപ്ലൈകോ ശേഖരിച്ച്‌ കാലിത്തീറ്റ ഉത്‌പാദിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ ഫീഡ്‌സിന് നല്‍കിയത്. സംഭവത്തില്‍ രൂഷ വിമര്‍ശനമാണ് അധികൃതര്‍ക്കും, സര്‍ക്കാറിനുമെതിരെ വന്നുകൊണ്ടിരിക്കുന്നത്.

കിലോഗ്രാമിന് 65 രൂപ വച്ച്‌ 3.8 കോടിയോളം വിപണിവില വരുന്ന കടലയാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായിരിക്കുന്നത്. ഇരിങ്ങാലക്കുട, കോഴിക്കോട്, കരുനാഗപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് കടല എത്തിച്ചിരിക്കുന്നത്. ലോക്ക്‌ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്കുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം കിട്ടിയ കടലയാണിത്.

ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാത്ത അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...