പച്ചക്കറി വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നഗര സഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പച്ചക്കറി വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നഗര സഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. തിരുവനന്തപുരം നഗരസഭയിലെ ജഗതി സോണല്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ശ്രീകുമാരനെയാണ് വിജലന്‍സ് സംഘം പിടികൂടിയത്. വഴുതക്കാട് പുതിയതായി ആരംഭിച്ച പച്ചക്കറി സ്ഥാപനത്തിന്റെ ലൈസന്‍സ് ശരിയാക്കുന്നതിന് 2000 രൂപയാണ് ആവശ്യപ്പെട്ടത്.

ഫിനോഫ്തലിന്‍ പൗഡര്‍ വിതറിയ നോട്ട് വിജിലന്‍സ് സംഘം പച്ചക്കറി വ്യാപാരിക്ക് നല്‍കിയ ശേഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടൂകയായിരുന്നു. ജഗതിയിലെ സോണല്‍ ഓഫീസില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ ട്രാപ്പില്‍പ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...