മുഖ്യമന്ത്രി മറന്നുവെച്ച കറന്‍സിയടങ്ങുന്ന ബാഗ് ദുബൈയിലെത്തിക്കാന്‍ ശിവശങ്കര്‍ വിളിച്ചു പറഞ്ഞു : സ്വപ്ന സുരേഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 2016ല്‍ മുഖ്യമന്ത്രി ദുബൈയിലേക്ക് പോയപ്പോള്‍ മറന്നുവെച്ച കറന്‍സിയടങ്ങുന്ന ബാഗ് എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം നയതന്ത്ര പ്രതിനിധിയുടെ കൈവശം അവിടെയെത്തിച്ചെന്നാണ് സ്വപ്നയുടെ പ്രധാന വെളിപ്പെടുത്തല്‍.

എറണാകുളം ജില്ല കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് വെളിപ്പെടുത്തല്‍. 2016ല്‍ മുഖ്യമന്ത്രി ദുബൈയില്‍ പോയ സമയത്താണ് ബാഗ് കൊണ്ടുപോകാന്‍ മറന്നത്. ഇത് ദുബൈയിലെത്തിക്കാന്‍ ശിവശങ്കര്‍ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് നയതന്ത്ര ചാനല്‍ വഴി ബാഗ് എത്തിച്ചു. സ്‌കാന്‍ ചെയ്തപ്പോഴാണ് ഇത് മുഴുവന്‍ കറന്‍സിയാണെന്ന് വ്യക്തമായതെന്നും സ്വപ്‌ന പറയുന്നു.

പല കാര്യങ്ങളും ഇനിയും പറയാനുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. ജീവന് ഭീഷണിയുള്ളതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലുമാണ് ഇപ്പോള്‍ സ്വമേധയാ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായും സ്വപ്ന അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...