കൈക്കൂലിക്കേസില്‍ എസ്‌ഐ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മോഷണ കേസില്‍പെട്ട ഓട്ടോ ഉടമയ്ക്ക് തിരികെ നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയായ, ചങ്ങനാശേരിയില്‍ താമസിക്കുന്ന മണ്ണഞ്ചേരി സ്വദേശി കെ.പി.ഷാജിമോനാണ് അറസ്റ്റിലായത്. ഡിവൈഎസ്‌പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരനായ ചങ്ങനാശേരി ഫാത്തിമാപുരം കുഴിവേലില്‍ കണ്ണന്‍കാട്ടില്‍ പി.എച്ച്‌.കബീറില്‍ നിന്നു 2,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ഇന്നലെ വൈകിട്ട് 6.25നു ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനു സമീപം റോഡിലായിരുന്നു അറസ്റ്റ്. വിജിലന്‍സ് എസ്‌പി വി.ജി.വിനോദ് കുമാറിനു കബീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സ്വന്തമായി 2 ഗുഡ്‌സ് ഓട്ടോകളുള്ള കബീര്‍ അതില്‍ ഒന്നു ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നാട്ടുകാരനായ ഒരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 7നു ഈ വാഹനം ഒരു മോഷണ കേസില്‍ മാന്നാര്‍ പോലീസ് പിടികൂടി. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടും വാഹനം വിട്ടുനല്‍കാന്‍ പോലീസ് തയാറായില്ല. ഇതിനിടെ ഷാജിമോന്‍ കബീറിനോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇന്നലെ 2,000 രൂപ നല്‍കാമെന്നു പറഞ്ഞതനുസരിച്ച്‌ പായിപ്പാട് വച്ചു പണം കൈമാറിയപ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. കോവിഡ് പരിശോധന നടത്തിയശേഷം ഇന്നു കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...