പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ കൈക്കൂലി: എഎസ്‌ഐക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2013ല്‍ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് കേസിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ഡി സെബാസ്റ്റ്യനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി രണ്ട് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.

മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു ഒരു കേസില്‍ നിന്നും പരാതിക്കാരന്‍റെ അനുജന്‍ സിദ്ദീഖ് എന്നയാളെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ടി കേസന്വേഷിച്ച മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കെ.ഡി സെബാസ്റ്റ്യന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സിദ്ദീഖ് അന്നത്തെ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ സുനില്‍ ബാബു കേളോത്തുംകണ്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 ജൂലായ് 29ന് കെ.ഡി സെബാസ്‌റ്യന്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് സംഘം കൈയ്യൊടെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് അന്വേഷണം നടത്തിയത് അന്നത്തെ വിജിലന്‍സ് ഇന്‍സ്‌പെകടര്‍മാരായ വി.ഉണ്ണികൃഷ്ണനും, പി ബാലകൃഷ്ണന്‍ നായരുമാണ്. പ്രോസിക്യൂഷന്‍ വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ ശൈലജന്‍ വി.കെ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...