കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂമിയുടെ കരം അടയ്ക്കാന്‍ വന്ന സ്ത്രീയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. വട്ടിയൂര്‍ക്കാവ് വില്ലേജ് അസിസ്റ്റന്റ് മാത്യുവാണ് പിടിയിലായത്. മൂന്ന് സെന്റ് ഭൂമിയുടെ കരം അടയ്ക്കാന്‍ എത്തിയ സ്ത്രീയില്‍ നിന്ന് 10,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഒരു കടയില്‍ ജോലിക്കു നിന്ന സ്ത്രീയുടെ പേരിലുള്ള ഭൂമി വര്‍ഷങ്ങളായി കരം അടയ്ക്കാതെ കിടക്കുകയായിരുന്നു.

ഇതിന്റെ കരം അടച്ച് ഭൂമി മകളുടെ പേരില്‍ എഴുതാന്‍ വേണ്ടിയാണ് സ്ത്രീ വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസില്‍ എത്തിയത്. 25,000 രൂപ ഇതിനായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് 10,000മായി കുറച്ചു. കാര്യം സാധിക്കണമെങ്കില്‍ പണം നല്‍കണമെന്നും ഇയാള്‍ പറഞ്ഞു. ഈ വിവരം പരാതിക്കാരി വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിനെ അറിയിച്ചു. തുടര്‍ന്ന് പേരൂര്‍ക്കടയില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിടെ വിജിലന്‍സ് മാത്യുവിനെ പിടികൂടുകയായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...