തിരുവനന്തപുരം: കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങിയ സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയായ വേലായുധന്‍ നായരുടെ വീട്ടില്‍ വിജിലന്‍ സ് പരിശോധന. കഴക്കൂട്ടത്തെ വീട്ടിലാണ് പരിശോധന. എസ്പി അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന സംഭവത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്.
അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍. കഴിഞ്ഞ ദിവസമാണ് കൈക്കൂലി കേസില്‍ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി നാരായണനെ വിജിലന്‍സ് പിടികൂടിയത്. 25,000 രൂപ വാങ്ങുന്നതിനിടയിലായിരുന്നു നാരായണന്‍ പിടിയിലായത്. നാരായണന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരാണ്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് നാരായണന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള നാരായണന്റെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധന്‍ നായര്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചത്.