അഴിമതികേസ് അട്ടിമറിക്കാന്‍ കൈക്കൂലി ; വിജിലന്‍സ് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങിയ സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയായ വേലായുധന്‍ നായരുടെ വീട്ടില്‍ വിജിലന്‍ സ് പരിശോധന. കഴക്കൂട്ടത്തെ വീട്ടിലാണ് പരിശോധന. എസ്പി അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന സംഭവത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്.

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഡിവൈഎസ്പിയാണ് വേലായുധന്‍. കഴിഞ്ഞ ദിവസമാണ് കൈക്കൂലി കേസില്‍ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി നാരായണനെ വിജിലന്‍സ് പിടികൂടിയത്. 25,000 രൂപ വാങ്ങുന്നതിനിടയിലായിരുന്നു നാരായണന്‍ പിടിയിലായത്. നാരായണന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരാണ്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് നാരായണന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള നാരായണന്റെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധന്‍ നായര്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...