മഴയില്‍ കാര്‍ തെന്നിമറിഞ്ഞു ; യുഎഇയില്‍ 27 വയസുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഫുജൈറ: മഴയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. 27 വയസുകാരിയായ യുഎഇ സ്വദേശിനിയാണ് മരിച്ചത്. യുഎഇ ഫുജൈറ അല്‍ ഫസീലില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം ഒരു വീടിന്റെ മതിലിലും ഒരു ഈത്തപ്പനയിലും ഇടിച്ചുകയറുകയായിരുന്നു. അല്‍ ഫസീല്‍ സ്ട്രീറ്റില്‍ ബീച്ച് റൗണ്ട് എബൗട്ടില്‍ നിന്നുള്ള ദിശയില്‍ നിന്ന് അല്‍ ദല്ല റൗണ്ട് എബൗട്ടിലേക്കായിരുന്നു യുവതി വാഹനം ഓടിച്ചിരുന്നത്. ഇതിനിടയില്‍വെച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ഈത്തപ്പനയിലേക്ക് ഇടിച്ചുകയറിയത്.

അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ യുവതിയെ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നതായി ഫുജൈറ പോലീസ് ജനറല്‍ കമാന്റ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സലാഹ് മുഹമ്മദ് അബ്ദുല്ല അല്‍ ദന്‍ഹാനി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ഫുജൈറയില്‍ മഴയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് ഫുജൈറ പോലീസ് ജനറല്‍  കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍-ധന്‍ഹാനി പറഞ്ഞു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...