തിരുവനന്തപുരം നഗരസഭാ കൗൺസിലർക്കെതിരെയുള്ള കൈക്കൂലി ആരോപണം : സിപിഎം പ്രതിരോധത്തിൽ ; വിജിലൻസ് അന്വേഷണ സാധ്യത പരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില തൃക്കണ്ണാപുരം കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ അജിൻ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി സിപിഎം. വിഷയം അന്വേഷിച്ച് നടപടി എടുക്കുമെന്ന് സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു. കൗൺസിലറുടെ വിശദീകരണവും കേൾക്കും. കോഴ ആരോപണം രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. വിജലൻസ് അന്വേഷണ സാധ്യതയും പരിശോധനയിലുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ സംഘമുണ്ടെന്നാണ് ഉയരുന്ന ആരോപണം. കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണവും പുറത്ത് വന്നിരുന്നു. പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തിക്കുമെന്നും കെട്ടിടനിര്‍മാണ കരാറുകാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ മണ്ണും മാഫിയയും ബിജെപിയും ചേർന്നുളള എ ഐ സഹായത്തിലുണ്ടാക്കിയ കെട്ടുകഥയെന്നാണ് അജിൻെറ വിശദീകരണം. തൃക്കണ്ണാപുരം എംഎൽഎ റോഡിൽ സഞ്ചുവെന്ന കരാറുകാരൻ ഏപ്രിലിൽ 11 സെൻ് വാങ്ങി കെട്ടിട നിര്‍മാണം തുടങ്ങി. പിന്നാലെ കൗണ്‍സിലർ പണം ആവശ്യപ്പെട്ടു ഭീഷണി തുടങ്ങിയെന്നാണ് സഞ്ചുവിൻെറ പരാതി. പുറംമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഭീഷണിപ്പെടുത്തൽ.

ഭൂമി വിറ്റയാളിനെയും ഭീണിപ്പെടുത്തുന്ന ശബ്ദരേഖയും പരാതിക്കാർ പുറത്തുവിട്ടു. ഭീഷണി തുടര്‍ന്നതോടെയാണ് കൗണ്‍സിലറുടെ വീട്ടിപ്പോയി ദൃശ്യങ്ങളെടുത്തതെന്ന് സഞ്ചു പറയുന്നു. പുറമ്പോക്ക് കയ്യേറ്റമില്ലെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ കയ്യേറ്റത്തിനെതിരെ പരാതി കൊടുത്തതിന് പകവീട്ടുന്നുവെന്ന് ആരോപണ വിധേയനായ കൗണ്‍സിലര്‍ പ്രതികരിച്ചു. മാത്രവുമല്ല അനുമതിയില്ലാതെയാണ് കെട്ടിട നിര്‍മാണം തുടങ്ങിയത്. താൻ പരാതി നൽകിയതിനാൽ സ്റ്റോപ്പ് മെമ്മോ നഗരസഭ നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. തിരുമല ലോക്കൽ കമ്മിറ്റി അംഗമാണ് അജിൻ. കൗണ്‍സിലറുടെ രാജിയും വിജിലൻസ് അന്വേഷണവും ആവശ്യപ്പെടുകയാണ് ബിജെപിയും കോണ്‍ഗ്രസും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടന്നു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം...

ശബരിമല തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം : ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിയില്ല

0
റാന്നി : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോള്‍...

മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ...

0
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ...

ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ

0
തിരുവനന്തപുരം: ആർ ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി പറയണമെന്ന് കോൺഗ്രസ്. ആറ്...