22.5 C
Pathanāmthitta
Thursday, March 23, 2023 6:45 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ തിരുവല്ല നഗരസഭാ സെക്രട്ടറിയുടെ വീടുകളിൽ പരിശോധന

ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നിന്ന് ഒരേ നമ്പരിലുള്ള 2 ബൈക്കുകൾ കണ്ടെത്തി. വെള്ളയമ്പലത്ത് രാജ്ഭവനു പിന്നിലാണ് വീട്. ഇതിനു പുറമേ വട്ടപ്പാറയിൽ മൂന്നര ഏക്കർ സ്ഥലവും ഇദ്ദേഹത്തിന്റെ പേരിലുള്ളതായി വിജിലൻസ് കണ്ടെത്തി. കൈക്കൂലി വാങ്ങുന്നതിനിടെ സെക്രട്ടറിയെയും ഓഫിസ് അറ്റൻഡന്റ് ഹസീന ബീഗത്തെയും വെള്ളിയാഴ്ചയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

അന്ന് വൈകിട്ട് 4ന് എത്തിയ വിജിലൻസ് സംഘം പുലർച്ചെ 3 മണിയോടെയാണ് നഗരസഭ ഓഫിസിൽ നിന്നു മടങ്ങിയത്. വിജിലൻസ് എസ്പി റെജി കെ.ജേക്കബും രാത്രിയോടെ ഓഫിസിലെത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ 18 വരെ റിമാൻഡ് ചെയ്തു. നാരായണൻ സ്റ്റാലിന്റെ ആലപ്പുഴ പഴവീട് ഹൗസിങ് കോളനി വാർഡിലെ അനുപമ വീട്ടിലും വിലയ്ക്കു വാങ്ങിയ മറ്റ് വീടുകളിലും കെട്ടിടങ്ങളിലും സ്ഥലങ്ങളിലും പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആലപ്പുഴ വിജിലൻസ് സിഐയും സംഘവും പരിശോധനയിൽ സഹകരിച്ചു. പഴവീട് പ്രദേശത്ത് ബെനാമിയായി സ്ഥലവും വീടുകളും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ നാരായണൻ സ്റ്റാലിൻ എഐഎസ്എഫ് പ്രവർത്തകനായിരുന്നു. പിന്നീട് സിപിഎം പ്രവർത്തകനായി.

self

ആദ്യം ഏജീസ് ഓഫിസിലും പിന്നീട് നഗരസഭാ സെക്രട്ടറിയായും ജോലി നേടി. നാരായണൻ സ്റ്റാലിന് ഗുഡ് സർവീസ് എൻട്രിക്കും ഈ കൗൺസിൽ കാലയളവു വരെ തിരുവല്ല ഓഫിസിൽ തുടരാനുമുള്ള പ്രമേയം എൽഡിഎഫ് അംഗങ്ങൾ ഡിസംബറിൽ നടന്ന കൗൺസിലിൽ കൊണ്ടുവന്നിരുന്നു. യുഡിഎഫ്, ബിജെപി അംഗങ്ങൾ ബഹിഷ്കരിച്ച ശേഷമാണ് പ്രമേയം എൽ‍ഡിഎഫ് കൗൺസിലർമാർ അവതരിപ്പിച്ചു പാസാക്കിയത്. എന്നാൽ എൽഡിഎഫ് അധ്യക്ഷയായ ശാന്തമ്മ വർഗീസ് പ്രമേയത്തെക്കുറിച്ച് നേരത്തേ അറിഞ്ഞില്ലെന്നും യുഡിഎഫും ബിജെപിയും ബഹിഷ്കരിച്ചതിനാൽ ഒപ്പു വയ്ക്കില്ലെന്നും അറിയിച്ചതോടെ സർക്കാരിലേക്ക് പ്രമേയം അയച്ചില്ല.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

ജൂൺ 16നു നടന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷയായ ശാന്തമ്മ വർഗീസ് സെക്രട്ടറിക്കെതിരെ വിജിലൻസിനു നൽകിയതായി പറയപ്പെടുന്ന കത്ത് അവർ രാജി വെച്ച് ഒരാഴ്ചയ്ക്കുശേഷം പുറത്തു വന്നിരുന്നു. സെക്രട്ടറിയുടെ സമ്മർദത്തിനും അഴിമതിക്കും കൂട്ടുനിൽക്കാൻ കഴിയില്ലെന്നും ഇതിന്റെ പേരിലാണ് രാജി വെയ്ക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിയായിരിക്കെ നഗരസഭാധ്യക്ഷയെ അസഭ്യം പറഞ്ഞതിനും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും നാരായണൻ സ്റ്റാലിനെതിരെ കേസുണ്ട്. നഗരസഭാധ്യക്ഷയ്ക്കെതിരെ ഇയാളും പരാതി നൽകിയിരുന്നു.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow