Tuesday, July 8, 2025 9:28 pm

കൈക്കൂലി കേസ്​ : ഇടുക്കി ഡി.എം.ഒ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: മൂന്നാറിലെ ഹോട്ടലിന്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്‌റ്റിലായ ഇടുക്കി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജിനെ (52) മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ്​ ചെയ്തു. വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ്​ ചെയ്‌തത്. അഴിമതി ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ തിങ്കളാഴ്‌ച ഡി.എം.ഒയെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്‌തിരുന്നു. ചൊവ്വാഴ്ച കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ സസ്പെൻഷൻ സ്‌റ്റേ ചെയ്‌തു. ഇതിന്​ പിന്നാലെ ബുധനാഴ്ച‌ ഓഫീസിൽ എത്തിയപ്പോഴാണ്​ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്.

മൂന്നാറിലുള്ള ഹോട്ടലിന്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപയാണ്​ ഡി.എം.ഒ കൈക്കൂലി ആവശ്യപ്പെട്ടതെന്ന്​ വിജിലൻസ് പറയുന്നു. ഹോട്ടൽ മാനേജർ ഓഫിസിലെത്തി തുക കുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 75,000 രൂപയാക്കുകയായിരുന്നു. ഡ്രൈവറുടെ ഫോൺ നമ്പറിൽ ഗൂഗിൾ പേ ചെയ്യാനായിരുന്നു നിർദേശം. മാനേജർ പണം അയച്ചതിന്​ പിന്നാലെ ഹോട്ടലുടമ നൽകിയ വിവരത്തെ തുടർന്ന് ഡോ. മനോജിനെയും ​ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് എത്തി അറസ്‌റ്റ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച കെട്ടിടം ഇടിഞ്ഞു വീണ സംഭവത്തിൽ...

കോന്നി പയ്യാനമൺ ചെങ്കളത്തുണ്ടായ പാറമട അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ...

0
പത്തനംതിട്ട: കോന്നി പയ്യാനമൺ ചെങ്കളത്തുണ്ടായ പാറമട അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി...

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമര സംഗമം ജൂലൈ 11ന്

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത, അഴിമതി, ജനദ്രോഹ നടപടികള്‍, വന്യജീവി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം...