സൗദി കിരീടാവകാശി ഇറാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

For full experience, Download our mobile application:
Get it on Google Play

റിയാദ്​: മധ്യേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔദ്യോഗിക പര്യടനത്തി​െൻറ ഭാഗമായി റിയാദിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഖ്​ജി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ രാഷ്​ട്രീയ, സംഘർഷ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും പ്രശ്​നപരിഹാരത്തിന്​ നടത്തുന്ന ശ്രമങ്ങളും ഇരുകൂട്ടരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ചെയ്​തു.

പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ.  മുസാഇദ്​ ബിൻ മുഹമ്മദ്​ അൽഅയ്​ബാൻ എന്നിവരും സൗദിയിലെ ഇറാൻ അംബാസഡർ അലി റിദാ ഇനായത്തിയും വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്​ചയിൽ പങ്കെടുത്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയ ശേഷമാണ്​ കിരീടാവകാശിയുമായുള്ള കൂടിക്കാഴ്​ച നടന്നത്​. കിരീടാവകാശിയുമായുള്ള ചർച്ച ക്രിയാത്മകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഉപയോഗപ്രദവും ക്രിയാത്മകവുമായ കൂടിയാലോചനകൾ നടത്തിയതായി അദ്ദേഹം വ്യാഴാഴ്​ച പ്രസ്​താവനയിൽ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആശ്വാസകരമായി നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും ശ്രമങ്ങൾ പരാമർശിക്കപ്പെട്ടു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച്​ നിൽക്കേണ്ടതി​െൻറ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്​തതായി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. സൗദി അറേബ്യയുമായുള്ള ബന്ധവും വിവിധ മേഖലകളിൽ സഹകരണവും വിപുലീകരിക്കുന്നതിൽ ഇറാ​െൻറ നിശ്ചയദാർഢ്യവും ഗൗരവവും ഡോ. അബ്ബാസ് അറാഖ്​ജി ഊന്നിപ്പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...