കോഴ വിവാദം : പത്താം തിയതി അഖിലിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിക്കുന്നത് പത്തനംതിട്ടയിൽ ; വിവരങ്ങൾ ശേഖരിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരായ കോഴ വിവാദത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ ശേഖരിച്ച് പോലീസ്. ഏപ്രിൽ 10ന് അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ. 10,11 തിയതികളിൽ അഖിൽ തിരുവനന്തപുരത്ത് എത്തിയതായും ടവർ ലൊക്കേഷൻ വിവരങ്ങൾ പറയുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിൽ ഹരിദാസിന്റെ മൊഴി എടുക്കൽ പൂർത്തിയായി. കന്റോൺമെന്റ് പോലീസ് മലപ്പുറത്ത് എത്തിയാണ് മൊഴി എടുത്തത്. പരാതിക്കാരൻ ഹരിദാസിനെ 9 മണിക്കൂർ ആണ് പോലീസ് ചോദ്യം ചെയ്തത്.

ഗൂഢാലോചന നടന്നിട്ടുണ്ടോ, അഖിൽ മാത്യുവിന്റെ പേരിൽ മറ്റാരെങ്കിലും പണം വാങ്ങിയോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. അഖിൽ മാത്യുവിന് പണം നൽകി എന്ന ആരോപണത്തിൽ ഹരിദാസ് ഉറച്ചു നിന്നു. പോലീസ് കാണിച്ച ഫോട്ടോകളും താൻ കണ്ട വ്യക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്നും ഹരിദാസ് പറഞ്ഞു. ഹരിദാസിന്റെ സുഹൃത് ബാസിത്തിനെ കുറിച്ചും പോലീസ് ചോദിച്ചതായി ഹരിദാസ് പറഞ്ഞു. പത്താം തിയ്യതി അഖിൽ മാത്യുവിന് പണം നൽകി അന്ന് തന്നെ മലപ്പുറത്തേക്ക് തിരിച്ചുവെന്നാണ് ഹരിദാസ് പറഞ്ഞിരുന്നത്. എന്നാൽ അന്ന് അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് ടവർ ലോക്കേഷനിൽ കണ്ടെത്തി. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെടിവച്ചിടുന്ന കാട്ടുപന്നിയുടെ ജഡം സംസ്കരിക്കാനുള്ള ഉത്തരവാദിത്തം ഷൂട്ടർമാർക്ക് നൽകിയതിൽ പ്രതിസന്ധി

0
വിതുര: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന ഷൂട്ടർമാർക്ക് തന്നെ ജഡം സംസ്കരിക്കാനുള്ള...

ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവ് : ആന്റോ ആന്റണി എം.പി

0
പത്തനംതിട്ട : ജീവിച്ചിരുന്നപ്പോഴും ജീവിതകാലത്തിനു ശേഷവും ജന മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്ന...

ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

0
കൊല്ലം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം...

0
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള...