ഹോട്ടല്‍ മുറികളില്‍ നിന്നുള്ള വരുമാനം ; ദേശീയ തലത്തില്‍ ഒന്നാമത് കേരളത്തിലെ ഈ വിനോദസഞ്ചാര കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമായ മുറികളുടെ വരുമാനം മുന്‍നിര്‍ത്തിയുള്ള ദേശീയ സര്‍വേയില്‍ കുമരകം ഒന്നാമത്. ഹോട്ടല്‍ മുറികളില്‍ നിന്ന് കൂടുതല്‍ ശരാശരി വരുമാനം ലഭിക്കുന്ന ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട സര്‍വേയിലാണ് കുമരകത്തിന് നേട്ടം. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ‘റെവ്പര്‍’ മാനദണ്ഡമാക്കി് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹോട്ടലിവേറ്റാണ് സര്‍വേ നടത്തിയത്. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി ട്രെന്‍ഡ്സ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റീസ് എന്ന സര്‍വേയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

സര്‍വേ റിപ്പോര്‍ട്ടിന്റെ 26-ാം പതിപ്പിലെ വിവരങ്ങള്‍ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കുമരകത്തെ ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം 11,758 രൂപയാണ്. റെവ്പര്‍ മാനദണ്ഡമനുസരിച്ച് 10,506 രൂപ വരുമാനമുള്ള ഋഷികേശാണ് രണ്ടാം സ്ഥാനത്ത്. മികച്ച 15 ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കോവളം മൂന്നാം സ്ഥാനത്തുണ്ട്. 9,087 രൂപയാണ് കോവളത്തെ ഹോട്ടല്‍ മുറികളിലൊന്നില്‍ നിന്ന് റെവ്പര്‍ മാനദണ്ഡമനുസരിച്ച് ലഭിക്കുന്ന ശരാശരി വരുമാനം. മുംബൈ (7,226 രൂപ), ഡല്‍ഹി (6,016 രൂപ) എന്നീ മെട്രോകള്‍ യഥാക്രമം ആറ്, പതിനൊന്ന് സ്ഥാനങ്ങളിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി...

അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (TMC) ദേശീയ ജനറൽ...

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് സർക്കാർ അറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...

മുസ്ലിം സമുദായത്തിൻ്റെ മാത്രം സ്വത്ത് വകകൾ അല്ല വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത് ;...

0
ഇടുക്കി: വഖഫ് ബോർഡ് മരവിപ്പിച്ച വിഷയത്തിൽ പിണറായി വിജയൻ്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ...