ക്വാറി നടത്താൻ ഉടമയോട് രണ്ടു കോടി രൂപ വേണമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ; ഫോൺ സംഭാഷണം പുറത്തായതോടെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി: ക്വാറി ഉടമയുടെ കയ്യിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം വൈറൽ. സംഭവം ഇങ്ങനെ, ക്വാറി നടത്തിപ്പിനെതിരെ ആദ്യം പാർട്ടി വക അന്വേഷണം നടത്തുന്നു. അതിന് ശേഷം തെളിവ് കണ്ടെത്തി വിജിലൻസിന് കൈമാറുന്നു. പിന്നീടാണ് നാടകീയ സംഭവങ്ങൾ നടന്നത്. ക്വാറി പ്രശ്നങ്ങൾ കൂടാതെ നടത്താൻ സമ്മതിക്കാമെന്നും അതിനായി രണ്ടു കോടി വേണമെന്നുമാണ് ബ്രാഞ്ച് സെക്രട്ടറി ക്വാറി ഉടമയോട് ആവശ്യപ്പെടുന്നത്. തന്റെയും മറ്റൊരാളുടെയും വീടുകൾ കൂടി ക്വാറിക്കു നൽകുന്നതിന്റെ തുക കൂടിയാണ് ഇതെന്നും സംഭാഷണത്തിൽ ഉണ്ട്. മങ്കയം സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.എം രാജിവനെതിരെയാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

പാർട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിനായി തെളിവുകൾക്കായ് വിളിച്ചപ്പോൾ നൽകാതെ താൻ ഒഴിഞ്ഞു മാറി ക്വാറിയെ രക്ഷിക്കാൻ ശ്രിമിച്ചതായും സംഭാഷണത്തിൽ ബ്രാഞ്ച് സെക്രട്ടറി പറയുന്നുണ്ട്. വീടുകൾക്ക് അത്രയും വിലയില്ലെന്നും കൂടുതൽ ആണെന്നും ക്വാറി ഉടമ പറയുമ്പോൾ അത് സമ്മതിക്കുന്നു. പണത്തിന്റെ കാര്യത്തിൽ തീരുമാനം ആയാൽ തെളിവുകൾ കൈമാറുമെന്നും ഉറപ്പു നൽകുന്നു.

13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും, ചർച്ചകൾ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങൾ ക്വാറി ഉടമയെ ബ്രാഞ്ച് സെക്രട്ടറി അറിയിച്ചിരുന്നതായും സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാർട്ടി വിജിലൻസിനു പരാതി നൽകിയതെന്നും വ്യവസ്ഥകൾ അംഗീകരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും പറയുന്നുണ്ട്. അതേസമയം,  പുറത്തായ ശബ്ദ സന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും കമ്മ്യൂണിസ്റ്റ് അംഗത്തിനു യോജിക്കാത്ത ഇടപെടലുകൾ ഉണ്ടായെങ്കിൽ ബന്ധപ്പെട്ട കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും സി പി എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...