റാന്നിയിലെ പാലം പണി ; അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ സർവ്വേ ജോലികൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ പുതിയതായി പണിയുന്ന പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ സർവ്വേ ജോലികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. റാന്നി പഞ്ചായത്തിലെ അളവ് കഴിഞ്ഞ് അങ്ങാടി പഞ്ചായത്തിലെ ഉപാസനക്കടവിലെ അളവ് കൂടി കഴിഞ്ഞതോടെ പാലം പണിയുടെ തടസ്സം   ഏറക്കുറെ മാറിയതായി സർവ്വേ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമ്പുഴയിൽ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത് കല്ലിട്ട ഭാഗത്തെ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിര് നിർണ്ണയം സംബന്ധിച്ച് ഏതാനും വസ്തു ഉടമകളുമായാണ് തര്‍ക്കം നില്‍ക്കുന്നത്.

പാലം പണികൾ നിർത്തി വെച്ചതിനു ശേഷം തൂണിന്റെ ഉപരിലത്തിലെ കമ്പികൾ തുരുമ്പെടുത്തു തുടങ്ങിയിരുന്നു. മുൻപ് നിർമ്മാണ ചുമതല കൊടുത്ത കരാറുകാരൻ ചെയ്യേണ്ട പണിയാണ് കമ്പികളിൽ തുരുമ്പ് പിടിക്കാതെ പെയിന്റ് അടിക്കുകയും പാലത്തിന്റെ നദീ മധ്യത്തിലുള്ള തൂണിന്റെ  അടിത്തറയിലെ ഡി ആർ പാക്കേജ് തകർന്നത് പുനരുദ്ധരിക്കുന്നതും. എന്നാൽ പണി നിർത്തിവെച്ചിട്ട് ഒന്നര വർഷത്തിലധികം കഴിഞ്ഞിട്ടും രണ്ടു ജോലികളും നടന്നിട്ടില്ല. ഒരു വർഷത്തിൽ കൂടുതൽ നിർമ്മാണത്തിലിരിക്കുന്ന കമ്പികൾ തുരുമ്പിച്ചാൽ ബലക്ഷയം നേരിടുമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. കൂടാതെ റാന്നി പാലം ആർച്ച് ആയതിനാൽ കൂടുതൽ സുരക്ഷിതത്വം കമ്പികൾക്ക് വേണ്ടതാണ്. ഇത് നേരിൽകണ്ട് പരിശോധിക്കാൻ മുൻപ് കിഫ് ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.

പുതിയപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവൺ വൺ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയതാണ്. റാന്നി വില്ലേജിൽ 132 ഉം അങ്ങാടിയിൽ 20 ഉം വസ്തു ഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതിന്റെ ആദ്യ നടപടി ക്രമങ്ങൾ മുൻപ് പൂർത്തികരിച്ചതിനു ശേഷം ബാക്കി ബൗണ്ടറി നിർണ്ണയമെന്ന കടമ്പ ഇനിയും ബാക്കിയാണ്. സ്ഥലം ഏറ്റടുക്കൽ പൂർത്തിയായി കഴിഞ്ഞാൽ പാലം പണിയുടെ ബാക്കി ടെണ്ടർ നടപടി ഉണ്ടാകും. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 26 കോടി രൂപയായിരുന്നു പാലം നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഇരുകരകളിലുമുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ പാലം നിർമ്മാണം ഇടയ്ക്കുവെച്ച് മുടങ്ങി. സ്ഥലം ഏറ്റെടുത്ത് പൂർത്തിയാകാൻ ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ആശങ്ക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...

ഇടുക്കി അടൂർമലയിൽ മണ്ണിടിച്ചിൽ ; വീട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന്...

മഴക്കെടുതി : പത്തനംതിട്ട പോലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല...

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...