ജില്ലാ അതിർത്തിയിലെ പാലം അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ – പൊന്തൻ പുഴ റോഡിലെ പുളിക്കൻ പാറ പാലം അപകട ഭീഷണി ഉയർത്തുന്നു.  പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിയ നിലയിലാണ്.   ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് കൈവരിയും പാലത്തിന്റെ വീതിയും അറിയാൻ കഴിയാത്ത വിധം കാടു മൂടിയ നിലയിലാണ്.  ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും.

പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് തുടങ്ങി.  ആറ് പതിറ്റാണ്ടോളം പഴക്കമുള്ള ഇടുങ്ങിയ പാലമാണ് ഇത്.  വർഷങ്ങൾക്ക് മുൻപ് ഈ പാലം നിലനിർത്തി ഒരു വശത്ത് മറ്റൊരു പാലം നിർമ്മിച്ച് വീതി വർദ്ധിപ്പിച്ചിരുന്നു. പഴയ പാലത്തിന്റെ കാലപ്പഴക്കം മൂലം മുകളിൽ നിന്ന് ഈർപ്പം ഇറങ്ങി കമ്പികൾ ദ്രവിക്കുന്നതിനാൽ കോൺ ക്രീറ്റ് ഇളകി വിഴുകയാണ്.   കൊടുംവളവും കുത്തനെയുള്ള ഇറക്കവും കാരണം എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നതും. ഇവിടെ അപകട സാധ്യതയും നിലനിൽക്കുന്നു.

പുനലൂർ – മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡു കൂടിയായതിനാൽ എപ്പോഴും നല്ല തിരക്കുമാണ്.  ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ എപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നുന്നത്.  ഇവിടെ യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ എപ്പോഴും അപകട സാധ്യതയും നിലനിൽക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...