ലൈംഗിക പീഡനക്കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന് ജാമ്യം 

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലൈംഗികാതിക്രമക്കേസില്‍ ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം. ഡല്‍ഹി റൂസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക എംപി എംഎല്‍എ ജഡ്ജി ഹര്‍ജീത് സിംഗ് ജസ്പാലാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അനുമതിയില്ലാതെ രാജ്യം വിടരുതെന്നും കേസെടുത്തവര്‍ക്കെതിരെ നേരിട്ടോ അല്ലാതെയോ ഭീഷണിപ്പെടത്തരുതെന്നും കോടതി വ്യക്തമാക്കി.

ഡബ്ല്യുഎഫ്‌ഐ മുന്‍ അഡീഷണല്‍ സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്ന ആളാണ് വിനോദ്. ഈ വര്‍ഷം ജനുവരിയില്‍ കായിക മന്ത്രാലയവും ഗുസ്തിതാരങ്ങളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച , 25,000 രൂപയുടെ ബോണ്ടില്‍ അദ്ദേഹത്തിന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം ഏഴ് ഗുസ്തിതാരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് സിംഗിനെതിരെയുളള കേസ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...