ന്യൂഡൽഹി : ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീകളെ സ്പർശിക്കുന്നത് കുറ്റകരമല്ലെന്ന് വാദിച്ച് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിങ്. ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതിയിൽ നൽകിയ സബ്മിഷനിലാണ് ബ്രിജ് ഭൂഷൺ വാദം ഉന്നയിച്ചത്. ബ്രിജ് ഭൂഷണും സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് തോമറുമാണ് കുറ്റം ചുമത്തുന്നതിന് മുന്നോടിയായി തങ്ങളുടെ വാദങ്ങൾ കോടതിയെ അറിയിച്ചത്. ‘ലൈഗിക ഉദ്ദേശ്യമില്ലാതെ ഒരു സ്ത്രീയെ സ്പർശിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമല്ല. ഗുസ്തി പരിപാടി വേദിയിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നേടുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ തന്റെ വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ചാൽ അത് കുറ്റമായി കണക്കാക്കേണ്ടതില്ല’. ബ്രിജ് ഭൂഷണ് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് മോഹൻ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലിനോട് പറഞ്ഞു. ഗുസ്തി താരങ്ങൾ പറയുന്ന കേസുകൾ രാജ്യത്തിന് പുറത്ത് സംഭവിച്ചതാണെന്നും ഇന്ത്യക്ക് പുറത്ത് നടക്കുന്ന കേസുകൾ വിചാരണ ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്നും അഭിഭാഷകൻ വാദിച്ചു. കേസിൽ ഇന്നും വാദം തുടരും. ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണും തോമറിനും കോടതി ജൂലൈ 20ന് ജാമ്യം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























