ചെന്നൈയിൽ നാലാം ക്ലാസ്സുകാരിക്ക് നേരെ പശുവിന്റെ ആക്രമണം ; ഉടമയ്ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയിൽ നാലാം ക്ലാസ്സുകാരിക്ക് നേരെ പശുവിന്റെ ആക്രമണം. ചെന്നൈ എംഎംഡിഎ കോളനിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. സ്കൂൾ വിട്ടു വരികയായിരുന്നു കുട്ടിക്കു നേരെയാണ് പശുവിന്റെ ആക്രമണമുണ്ടായത്. ഒൻപത് വയസ്സുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പശുവിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു. പശുവിനെ അലക്ഷ്യമായി അഴിച്ചുവിട്ടതിനാണ് കേസ്. ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പതിവു പോലെ സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് വരികയായിരുന്നു.

നടന്നുവരുന്നതിന്റെ എതിർവശത്തായി രണ്ട് പശുക്കൾ നിന്നിരുന്നു. എന്നാൽ വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി കുട്ടിക്ക് നേരെ പശു തിരിയുകയായിരുന്നു. പിന്നീട് പശു കുട്ടിയെ കൊമ്പിൽ തൂക്കിയെറിഞ്ഞു. നിലത്തു വീണ കുട്ടിയെ തുടർച്ചയായി ചവിട്ടി. അമ്മയും അടുത്തുണ്ടായിരുന്ന ആളുകളും പശുവിനെ കല്ലെറിഞ്ഞ് മാറ്റാൻ ശ്രമിച്ചെങ്കിലും പശു കുട്ടിയെ ക്രൂരമായി ചവിട്ടുകയായിരുന്നു. ഒരു മിനിറ്റോളം പശു കുട്ടിയെ ചവിട്ടി. അതിനുശേഷം പശുവിന് നേരെ കൂടുതൽ കല്ലെറിഞ്ഞതോടെയാണ് പശു ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോയത്. പിന്നീട് മറ്റുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...