ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര ; ഹരിയാനയിലെ നൂഹ് ജില്ലയിൽ ഇൻ്റർനെറ്റിന് വിലക്ക്

For full experience, Download our mobile application:
Get it on Google Play

ഹരിയാന: ഹരിയാനായിൽ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയുടെ ഭാഗമായി സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് സ്ഥലത്ത് ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇൻ്റർനെറ്റിന് പുറമെ ഗ്രൂപ്പ് എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. നിയന്ത്രണങ്ങൾക്ക് പുറമെ ഹരിയാനയിലെ നൂഹ് ജില്ലയിൽ സ്വകാര്യ, സർക്കാർ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടങ്കിലും ബാങ്കിംഗ് സേവനങ്ങൾ, മൊബൈൽ റീചാർജ്, വോയ്‌സ് കോളുകൾ എന്നിവയുമായി ബന്ധപ്പെട്ട എസ്എംഎസ് സേവനങ്ങൾ തുടരും.

ഈ നിയന്ത്രണങ്ങൾക്ക് പുറമെ ജലാഭിഷേക് യാത്ര നടക്കുന്ന വഴിയിൽ മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളുടെ വിൽപന നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഡ്രോണുകൾ, മൈക്രോലൈറ്റുകൾ, വിമാനങ്ങൾ, ഗ്ലൈഡറുകൾ, പവർ ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ, പട്ടം പറത്തൽ, ചൈനീസ് മൈക്രോലൈറ്റുകൾ, പടക്കങ്ങൾ എന്നിവയുടെ ഉപയോഗത്തിനും സ്ഥലത്ത് താൽക്കാലികമായി നിയന്ത്രണം ഉണ്ട്. 2023ൽ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ജലാഭിഷേക് യാത്രയെ തുടർന്ന് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെടുകയും നിരവധി പോലീസുകാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...