ഡ്രോൺ ആക്രമണത്തിന് പിന്നാലെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ സുരക്ഷ ശക്തമാക്കി ബ്രിട്ടൻ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളമായ ആർ.എ.എഫ് അക്രോട്ടീരിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ സുരക്ഷ ശക്തമാക്കി ബ്രിട്ടൻ.  റോയൽ നേവിയുടെ പ്രമുഖ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡ്രാഗൺ  പോർട്സ്മൗത്ത് ഹാർബറിൽ നിന്നും യാത്ര തിരിച്ചു. മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ നേരിടാനാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഈ കപ്പലിനെ നിയോഗിച്ചതെന്ന് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ ‘സീ വൈപ്പർ’ മിസൈൽ സിസ്റ്റമാണ് ഈ കപ്പലിന്റെ പ്രധാന കരുത്ത്. പത്ത് സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ എട്ട് മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാനും, ഒരേസമയം 16 മിസൈലുകളെ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി നയിക്കാനും ഈ സംവിധാനത്തിന് ശേഷിയുണ്ട്. ശത്രുക്കളുടെ വിമാനങ്ങൾ, ദീർഘദൂര മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ എച്ച്. എം. എസ് ഡ്രാഗണിന്റെ സാന്നിധ്യം ബ്രിട്ടീഷ് സൈന്യത്തിന് വലിയ മുതൽക്കൂട്ടാകും.

മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി സൈനിക നീക്കത്തിന് പിന്നിലുണ്ട്. ഡ്രോൺ ആക്രമണം നടത്തിയവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഇത്തരം പ്രകോപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾക്കും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്കും സുരക്ഷ നൽകുന്നതിനായി കൂടുതൽ സേനാവിന്യാസം നടത്താനും സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുംബൈയിൽ കെട്ടിടത്തിന് തീപിടിത്തം ; രണ്ട് പേർ മരിച്ചു

0
മുംബൈ: മുംബൈ വിലെ പാർലെ വെസ്റ്റിൽ 12 നില കെട്ടിടത്തിന്റെ 11-ാം...

ഓണതിരക്ക് : ചെന്നൈ – കൊല്ലം പ്രത്യേക ട്രെയിൻ സർവീസ് ഇന്നു മുതൽ

0
ചെന്നൈ : ഓണക്കാല തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്ക് ബുധനാഴ്ച...

ഉയർന്ന പെൻഷൻ അപേക്ഷിച്ചത് 15.24 ലക്ഷം പേർ ; കിട്ടിത്തുടങ്ങിയത് ഒന്നരലക്ഷം പേർക്ക്

0
ന്യൂഡൽഹി : ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി രാജ്യത്താകെ...

കപ്പലുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം ; അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് തുറക്കില്ലെന്ന്...

0
തെഹ്‌റാന്‍: അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ സുപ്രിം...