കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന മുഴുവന്‍ ബ്രിട്ടീഷ് പൗരന്‍മാരും ആശുപത്രി വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവര്‍ കുറച്ചു ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും. കളമശേരി മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികില്‍സയിലായിരുന്ന ആറുപേര്‍ക്ക് രോഗം മാറി. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്.
സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണു രോഗം, 259 പേര്‍ ചികിത്സയിലുണ്ട്. 169 പേരെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,986 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 10,906 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.