ജീവനി – സഞ്ജീവനി പൈനാപ്പിള്‍ ചലഞ്ചിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും കൃഷി വകുപ്പും അഗ്രോ സര്‍വീസ് സെന്ററും. കര്‍ഷകരെയും പൊതുജനങ്ങളെയും സഹായിക്കുന്നതിനായി ജീവനി -സഞ്ജീവനി പൈനാപ്പിള്‍ ചലഞ്ചിന് തുടക്കം കുറിച്ചു. പൈനാപ്പിള്‍ ചലഞ്ചിന്റെ ഉദ്ഘാടനം കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ പൈനാപ്പിള്‍ ഏറ്റുവാങ്ങി.

കോവിഡ്-19 കാരണം വിളവെടുപ്പിനു പാകമായ പൈനാപ്പിളിനു വിപണി കണ്ടെത്താന്‍ കൃഷിക്കാര്‍ നന്നേ പാടുപെടുന്നതു കണക്കിലെടുത്താണു പൈനാപ്പിള്‍ ചലഞ്ച് തുടങ്ങിയത്. കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് ഏറ്റവുമധികം പൈനാപ്പിള്‍ കൃഷിക്കാരുള്ളത്. ഫ്ളാറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കച്ചവടക്കാര്‍, വ്യക്തികള്‍, സംഘടനകള്‍, വനിതാ കൂട്ടായ്മകള്‍ തുടങ്ങിയവര്‍ക്ക് എ ഗ്രേഡ് പൈനാപ്പില്‍ കിലോയ്ക്ക് 20 രൂപ ക്രമത്തില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നതാണ് ചലഞ്ച്. ഒരു ഓര്‍ഡറില്‍ കുറഞ്ഞത് 100 കിലോഗ്രാം വേണം. ഏപ്രില്‍ 10 വരെ ഓര്‍ഡര്‍ സ്വീകരിക്കുകയും ഏപ്രില്‍ 11 മുതല്‍ വിതരണം തുടങ്ങുകയും ചെയ്യും. ചലഞ്ച് ജില്ല മുഴുവന്‍ നടപ്പാക്കാനാണ് കൃഷി വകുപ്പ് തയാറായിരിക്കുന്നത്. കൃഷി വകുപ്പിന്റെ വാഹനത്തിലാണ് പൈനാപ്പിള്‍ വിതരണം.
ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലൂയിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ 13 നകം വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ പൈനാപ്പിള്‍ ലഭ്യത അറിയിക്കാവുന്നതാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ചലഞ്ചില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9946673990, 9961200145, 9495734107, 9446340941, 9995089155, 9539003848.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...