തിരുവനന്തപുരം : സംസ്ഥാനത്തു നിന്നു 150 ബ്രീട്ടിഷ് പൗരന്‍മാര്‍ കൂടി ഇന്ന് നാട്ടിലേക്ക്. തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ മടങ്ങുന്നത്. കോവിഡ് രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇവര്‍ക്ക് യാത്രാനുമതി ലഭിച്ചത്. കൊച്ചി വഴിയാണ് വിമാനം യുകെയിലെ ഹീത്രൂവിലേക്ക് പോവുക.
ജര്‍മ്മന്‍ പൗരന്‍മാരേയും യുഎസ് പൗരന്‍മാരേയും സമാനമായ രീതിയില്‍ കേരളത്തില്‍ നിന്നും നേരത്തെ കൊണ്ടു പോയിരുന്നു. എന്നാല്‍ റഷ്യന്‍ പൗരന്മാരെ കൊണ്ടു പോകാനുള്ള ശ്രമം നേരത്തെ രണ്ടുതവണ മുടങ്ങിയിരുന്നു. റഷ്യയിലെ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ വിമാനത്തിന് പുറപ്പെടാനുളള അനുമതി കിട്ടാത്തതാണ് ഇതിനു കാരണം. വിവിധ രാജ്യങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ തിരികെ നാട്ടിലെത്തിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ ഉറപ്പാക്കിയ ശേഷം മാത്രമാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്.