വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാല്‍സംഗം ചെയ്തു ; പത്തനംതിട്ട അരുവാപ്പുലം സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കൂടല്‍ പോലീസ് പ്രതിയെ ഉടനടി പിടികൂടി. പത്തനംതിട്ട അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജി ഭവനം വീട്ടില്‍ ബി. സജി (35)യെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയോട് പ്രതി പണം കടം ചോദിച്ചു. പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ ദേഹത്ത് കടന്നുപിടിച്ച്‌ കട്ടിലിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് വായ് പൊത്തിപ്പിടിച്ചു. വീട്ടമ്മ എതിര്‍ത്തപ്പോള്‍ മുഖത്ത് തലയണ വെച്ച്‌ അമര്‍ത്തി ശ്വാസം മുട്ടിച്ചു. പരിക്ക് സംഭവിച്ചതിനെതുടര്‍ന്ന് യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് കൂടല്‍ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിയെ മുറ്റാക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി കോടതിയില്‍ രേഖപെടുത്താന്‍ അപേക്ഷ സമര്‍പ്പിച്ചു. മറ്റ് നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുപരിപാടികളിൽ തമിഴ്തായ് വാഴ്ത്തുപാട്ട് നിർബന്ധം ; പ്രമേയം പാസ്സാക്കി തമിഴ്നാട് നിയമസഭ

0
ചെന്നൈ : പൊതുപരിപാടികളിൽ തമിഴ്തായ് വായ്ത്തുപാട്ട് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ...

ഇ20 ഇന്ധന വിവാദം : അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

0
ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ...

ടിജി മോഹൻദാസിന്റെ അറസ്റ്റ് രക്ഷയില്ലാതെ ചെയ്തതാണ് ; ഇല്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട്...

0
കണ്ണൂർ: ടിജി മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ...

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

0
പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത...