പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ബസ് കാത്ത് നില്‍ക്കുന്നതിന് സമീപമാണ് ഓടയുടെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നത്. സ്ലാബിനുള്ളിലെ കമ്പികള്‍ കൂര്‍ത്ത് മുകളിലേക്ക് നില്‍ക്കുന്നതിനാല്‍ ഇത് കാല്‍നട യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാവുകയാണ്. സ്ലാബ് ഒടിഞ്ഞ ഭാഗത്ത് അപകട സൂചന നല്‍കുവാന്‍ യാത്രക്കാരില്‍ ആരോ ഇതിന് ചുറ്റിലും ഇന്‍റര്‍ലോക്ക് കട്ടകള്‍ നിരത്തിയിരിക്കുന്നതും കാണാം. ഏറെ കാലങ്ങളായി സ്ലാബുകള്‍ ഈ അവസ്ഥയിലായിട്ടും യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപം.

സമീപത്തെ വ്യാപാരികളും നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. റോഡിലൂടെ പോകുന്ന വാഹനം ഒരു വശത്തേക്ക് ഒതുക്കിയാല്‍ ടയറുകള്‍ ഏത് നിമിഷവും ഓടയിലേക്ക് താഴുകയും വാഹനം മറിയുകയും ചെയ്യാം. കോളേജ് ജംഗ്ഷന്‍ മുതല്‍ ഓമല്ലൂര്‍ വരെയുള്ള ഭാഗത്ത് പലയിടത്തും ഇത്തരത്തില്‍ സ്കാബുകള്‍ സ്ഥാപിക്കാതെയും സ്ലാബുകള്‍ തകര്‍ന്നതുമായ അവസ്ഥയിലാണ് ഓടകള്‍. ആഴമേറിയ ഓടകളായതിനാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് വലിയ പരിക്കേല്‍ക്കുവാനും സാധ്യത കൂടുതലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...