പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഒടിഞ്ഞ സ്ലാബുകൾ ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഓടക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒടിഞ്ഞ സ്ലാബുകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. സംസ്ഥാന പാതയിൽ കോന്നി റീച്ചിൽ ആണ് ഇത്തരത്തിൽ സ്ലാബുകൾ ഒടിഞ്ഞ് കമ്പികൾ അപകടകരമായി നിൽക്കുന്നത്. കൊല്ലൻപടി ഭാഗത്ത് ഉൾപ്പെടെ നിരവധി ആളുകൾ ഇത്തരത്തിൽ തകർന്ന സ്ലാബിനുള്ളിൽ കാൽ കുടുങ്ങി നിരവധി തവണയാണ് അപകടം സംഭവിച്ചിട്ടുള്ളത്. വെളിച്ചം കുറവുള്ള ഭാഗങ്ങളിൽ സ്‌ലാബ് ഇളകി കിടന്നാൽ കാണാൻ കഴിയാതെ ആളുകൾ അതിനുള്ളിൽ വീഴുകയാണ് ചെയ്യുന്നത്. പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾ വേണ്ട രീതിയിൽ ഉറപ്പിച്ചിട്ടുമില്ല.

ആളുകൾ ഇതിന് മുകളിൽ കൂടി നടക്കുമ്പോൾ ഇത് ഇളകുന്നതായും കാണാം. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായ ശേഷവും ഓടക്ക് ഉള്ളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടിന് കാരണമായി തീരുന്നുണ്ട്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം പല തവണ ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്കൂൾ കുട്ടികൾ നടക്കുന്ന വഴികളിൽ ആണ് പലയിടത്തും സ്‌ലാബുകൾ ഇളകി കിടക്കുന്നത്. സംസ്ഥാനപാതക്ക് ഇരു വശവും അപകടം ഒഴിവാക്കാൻ സ്ഥാപിച്ച വേലികൾ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങൾ കാരണം വളഞ്ഞു റോഡിലേക്ക് നിൽക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...