ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലങ്കാനയിൽ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. പ്രമുഖ യൂട്യൂബർ സി.വൈഷ്ണവിയുടെ ഭർത്താവ് സി.ഹരിബാബുവാണ് (26) നിസാമാബാദിൽ പട്ടാപ്പകൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വൈഷ്ണവിയുടെ 19-കാരനായ സഹോദരൻ ജി.സന്തോഷ് പുറത്തുവിട്ട സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം നിസാമാബാദിലെ ശിവാജിനഗറിലായിരുന്നു സംഭവം. ഭാര്യയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹരിബാബു, ഉപജീവനത്തിനായി പ്രദേശത്ത് പാനിപൂരിയും ചോളവും വിൽക്കുകയായിരുന്നു.

റോഡരികിലെ കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സന്തോഷ് കൊടുവാളുകൊണ്ട് ഹരിബാബുവിന്റെ കഴുത്തിലും തലയിലും തുരുതുരെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സഹോദരിയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി സ്വതന്ത്രമായി ജീവിക്കുന്നതിലുള്ള കടുത്ത രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത നിസാമാബാദ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു

0
തൃശ്ശൂർ: ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു. പുല്ലഴി സ്വദേശി...

കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം: കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ....

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ

0
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി...