പാലോട് : തിരുവനന്തപുരം പാലോട് ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ഷിനു. ഇന്ദുജ മരിക്കുന്നതിൻ്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും ഷിനു. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് അറിയുന്നതെന്നും സഹോദരൻ അറിയിച്ചു. ഇവിടെ നിന്ന് ആരും അവരുടെ വീട്ടിലേക്ക് വരണ്ടാ അത് തങ്ങൾക്ക് കുറച്ചിലാണെന്നാണ് അഭിജിത്തിൻ്റെ അമ്മ പറഞ്ഞിരുന്നത്. സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകളെ പോലെയാണ് തങ്ങളെ കണ്ടതെന്നും ഇന്ദുജയുടെ സഹോദരൻ ഷിനു പറഞ്ഞു.
ചേച്ചി എന്നും വിളിക്കുമായിരുന്നു. കല്ല്യാണം കഴിഞ്ഞ മൂന്നു മാസവും ചേച്ചി ഹാപ്പി അല്ലായിരുന്നു. നവംബർ അവസാനമൊക്ക ആയപ്പോൾ തൊട്ട് ചേച്ചി ഇമോഷണലായി തുടങ്ങി. അവസാന നാളുകളിൽ വിഷമത്തിലായിരുന്നു. വീട്ടിലെ പ്രശ്നങ്ങൾ നേരിട്ട് കാണുമ്പോൾ പറയാമെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല. ഷിനു പറഞ്ഞു. പ്രതികൾക്ക് എതിരെ നടപടി ഉണ്ടായിലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ഷിനു പ്രതികരിച്ചു. കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.