ഉറങ്ങിക്കിടക്കുന്ന ബിസിനസുകാരനായ ജേഷ്ഠന്‍റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഉറങ്ങിക്കിടക്കുന്ന ബിസിനസുകാരനായ ജേഷ്ഠന്‍റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. കുത്തിയ കത്തിയുമായി ബൈക്കിൽ ആശുപത്രിയിലെത്തി സ്വയം ചികിത്സ തേടി സഹോദരൻ. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ് ചോരവാർന്നെത്തിയ ബിസിനസുകാരന്‍ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി. 32 കാരനായ തേജസ് പാട്ടീല്‍ ആണ് കുത്തേറ്റ മുറിവുമായി സ്വയം ബൈക്കോടിച്ച് ആശുപത്രിയിലെത്തിയത്.

ജൂണ്‍ മൂന്നാം തീയതിയാണ് സംഭവം നടന്നത്. സൻപാഡയിലെ സെക്ടർ 5ലെ വീട്ടിൽ തേജസ് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് സഹോദരൻ മോനിഷ് (30) തേജസിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. തുടർന്ന് മോനിഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കത്തിയൂരാതെ ചോരയൊലിച്ച കഴുത്തുമായി തേജസ് ഉടനെ തന്നെ ബൈക്കിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അസഹനീയമായ വേദനയും രക്തസ്രാവവും വകവയ്ക്കാതെയാണ് തേജസ് ബൈക്കോടിച്ച് ഒരു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിയത്.

ഉടനെ തന്നെ ആശുപത്രി അധികൃതർ ഓജസിനെ അടിയന്ത്ര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡോക്ടർ കഴുത്തിൽ നിന്നും കത്തി നീക്കം ചെയ്ത് മുറിവേറ്റ രക്തക്കുഴലുകൾ തുന്നിച്ചേർത്ത് ഓജസിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തലനാരിഴയ്ക്കാണ് തേജസ് മരണത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു. സഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മോനിഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മോനിഷിനൊപ്പം ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ ഇരുവരും ഒളിവിലാണ്, ഇവരെ ഉടനെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...