സാഹോദര്യമാണ് എല്ലാ മതങ്ങളുടെയും കാതൽ : സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന സാഹോദര്യമാണ് എല്ലാ മതങ്ങളുടെയും കാതലെന്ന് സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിരണം ജാമിഅ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവസമായ ഇന്നലെ വൈകിട്ട് അമീൻ സഖാഫി നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ. അൽ ഇഹ്സാൻ പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എം. സലീം സ്വാഗതം പറഞ്ഞു.

അൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഡോ. അലി അൽഫൈസി ആമുഖ പ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്സ് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ചോരാത്ത വീട് പദ്ധതിയും സിൽവർ ജൂബിലി പദ്ധതി പ്രഖ്യാപനവും മാത്യു ടി. തോമസ് എം. എൽ.എ നിർവ്വഹിച്ചു. മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ കരീം, ടി.എം ത്വാഹാ കോയ, അബ്ദുൽ സമദ് സാഹിൽ മൻസിൽ, അഡ്വ. മുജീബ് റഹ്‌മാൻ, അഷ്റഫ് ഹാജി അലങ്കാർ, ഇസ്മയിൽ ഹാജി കോന്നി, സുനീർ സഖാഫി, അൽ ഹാഫിള് നൗഫൽ മൗലവി എന്നിവർ സംസാരിച്ചു. അൽ ഹാഫിള് മുഹമ്മദ് ഷുഐബ് നന്ദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം : 77 കൈലാസ തീർഥാടകരെ കാണാനില്ല ; സ്ഥിരീകരണവുമായി സദ്‍ഗുരു

0
ന്യൂഡൽഹി/കാഠ്മണ്ഡു : നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർത്ഥാടകരെ...

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...