കഴുത്തില്‍ ഷാള്‍ മുറുക്കി വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിച്ചു ; മലപ്പുറത്ത് സഹോദരങ്ങള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വീട്ടമ്മയെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റില്‍. പൊന്നാനി വെളിയങ്കോട് പൂക്കൈത കടയില്‍ താമസിക്കുന്ന നെല്ലിക്ക പറമ്പില്‍ സുലൈഖ (45), ഹനീഫ (52) എന്നിവരെയാണ് അക്രമിച്ചത്. കേസില്‍ സഹോദരന്‍മാരായ സമദ്, മുത്തു, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരീ ഭര്‍ത്താവിനെ പൈപ്പ് കൊണ്ട് തലക്കടിക്കുകയും, സഹോദരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കുകയും ചെയ്തെന്നാണ് പരാതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് പറയുന്നത്.

കൂട്ടു സ്വത്തായ തറവാട് ഭാഗം വെക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍മാര്‍ രംഗത്ത് വരികയായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പൊന്നാനി പോലീസ് ചര്‍ച്ചക്ക് വിളിച്ചതിന് തലേ ദിവസമാണ് സഹോദരന്‍മാര്‍ വീട്ടില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ കടുവയുടെ സാന്നിധ്യമെന്ന് അഭ്യൂഹം : വനപാലകര്‍ തെരച്ചില്‍ നടത്തി

0
കോന്നി : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ കടുവ ഇറങ്ങിയെന്ന അഭ്യൂഹത്തെ...

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിക്ക് തിരിച്ചടി ; ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യപ്രതി പൾസർ സുനിയുടെ...

സ്വന്തമായി റേഷൻകാർഡും വോട്ടർ ഐ.ഡി.യും : പാക് പൗരത്വമുള്ള അമ്മയും മകനും കർണാടകയിൽ...

0
ബെംഗളൂരു : വ്യാജരേഖകളിലൂടെ കർണാടകയിൽ റേഷൻകാർഡും വോട്ടർ തിരിച്ചറിയൽകാർഡും സ്വന്തമാക്കിയ പാകിസ്ഥാൻ...

കായംകുളത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 10 വർഷം...

0
കായംകുളം : കായംകുളത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച...