കൊച്ചി : ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിംഗിനിടയില്‍ പല്ലുതേപ്പും ഷേവ് ചെയ്യലും. കൊവിഡ് വ്യാപനം മൂലം കോടതികളിൽ വിർച്വൽ ഹിയറിംഗാണ് പലപ്പോഴും നടക്കുന്നത്. എന്നാൽ വിച്വൽ ഹിയറിംഗിനിടെ കോടതി മര്യാദകൾ ലംഘിക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഒടുവിലായി പുറത്തുവരുന്നത് കേരള ഹൈക്കോടതിയുടെ വിർച്വൽ ഹിയറിംഗിൽ നടന്ന സംഭവമാണ്.
തിങ്കളാഴ്ച മുതൽ കോടതി വിർച്വൽ ആയാണ് പ്രവർത്തിക്കുന്നത്. ഇന്ന് വീഡിയോ കോൺഫറൻസിനിടെയാണ് എല്ലാ കോടതി മര്യാദകളും ലംഘിച്ചുകൊണ്ട് ഒരാൾ ക്യാമറയ്ക്ക് മുന്നിൽ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം. ഉണർന്നെഴുന്നേറ്റ് വന്ന ഇയാൾ വാഷ്റൂമിൽ വാഷ്ബേസിന് മുന്നിൽ ക്യാമറ വെച്ച് അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുന്നതുമാണ് വീഡിയോ. ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയിൽ ഇത് പെട്ടിട്ടില്ലെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞു.
നേരത്തേയും രാജ്യത്തെ വിവിധ കോടതികളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2021 ഡിസംബർ 21 ന് വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികൾ നടക്കുന്നതിനിടെ ഒരു സ്ത്രീയുമായി കെട്ടിപ്പുണരുന്നത് കണ്ടതിനെത്തുടർന്ന് ആർ ഡി സന്താന കൃഷ്ണൻ എന്ന അഭിഭാഷകനെതിരെ മദ്രാസ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. കർണാടക ഹൈക്കോടതിയിൽ വെർച്വൽ ഹിയറിംഗിനിടെ അർദ്ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാൾക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയൽ ചെയ്യുമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ഒരു മാസത്തിന് മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
“