ഹൈക്കോടതി വി‍ർച്വൽ ഹിയറിം​ഗിനിടെ പല്ലുതേപ്പും ഷേവിം​ഗും – വീഡിയോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിം​ഗിനിടയില്‍ പല്ലുതേപ്പും ഷേവ് ചെയ്യലും. ‍കൊവിഡ് വ്യാപനം മൂലം കോടതികളിൽ വി‍ർച്വൽ ഹിയറിം​ഗാണ് പലപ്പോഴും നടക്കുന്നത്. എന്നാൽ വി‍ച്വൽ ഹിയറിം​ഗിനിടെ കോടതി മര്യാദകൾ ലംഘിക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഒടുവിലായി പുറത്തുവരുന്നത് കേരള ഹൈക്കോടതിയുടെ വി‍ർച്വൽ ഹിയറിം​ഗിൽ നടന്ന സംഭവമാണ്.

തിങ്കളാഴ്ച മുതൽ കോടതി വി‍ർച്വൽ ആയാണ് പ്രവർത്തിക്കുന്നത്. ഇന്ന് വീഡിയോ കോൺഫറൻസിനിടെയാണ് എല്ലാ കോടതി മര്യാദകളും ലംഘിച്ചുകൊണ്ട് ഒരാൾ ക്യാമറയ്ക്ക് മുന്നിൽ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം. ഉണ‍ർന്നെഴുന്നേറ്റ് വന്ന ഇയാൾ വാഷ്റൂമിൽ വാഷ്ബേസിന് മുന്നിൽ ക്യാമറ വെച്ച് അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ്  ചെയ്യുന്നതുമാണ് വീഡിയോ. ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയിൽ ഇത് പെട്ടിട്ടില്ലെങ്കിലും വീഡിയോ സമൂഹ​മാധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞു.

നേരത്തേയും രാജ്യത്തെ വിവിധ കോടതികളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2021 ഡിസംബർ 21 ന് വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികൾ നടക്കുന്നതിനിടെ ഒരു സ്ത്രീയുമായി കെട്ടിപ്പുണരുന്നത് കണ്ടതിനെത്തുടർന്ന് ആർ ഡി സന്താന കൃഷ്ണൻ എന്ന അഭിഭാഷകനെതിരെ മദ്രാസ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. കർണാടക ഹൈക്കോടതിയിൽ വെർച്വൽ ഹിയറിംഗിനിടെ അർദ്ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാൾക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയൽ ചെയ്യുമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ഒരു മാസത്തിന് മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...