ഇന്ത്യൻ വംശജന് നേരെ ഓസ്ട്രേലിയയിൽ ക്രൂരമായ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മെൽബൺ : ഇന്ത്യൻ വംശജന് നേരെ ഓസ്ട്രേലിയയിൽ ക്രൂരമായ ആക്രമണം. വടിവാളുകൊണ്ടുള്ള ആക്രമണത്തിൽ 33കാരന്റെ കൈ ഏറെക്കുറെ അറുത്ത നിലയിലാണ് ഉള്ളത്. സംഭവം വംശീയ ആക്രമണം ആണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗരഭ് ആനന്ദ് എന്ന 33കാരനെയാണ് കൌമാരക്കാരുടെ സംഘം ആക്രമിച്ചത്. ജൂലൈ 19നായിരുന്നു ആക്രമണം നടന്നത്. മെൽബണിലെ അൾട്ടോണ മെഡോസിലെ സെൻട്രൽ സ്ക്വയർ ഷോപ്പിംഗ് സെന്ററിലെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് 33കാരൻ വംശീയ ആക്രമണത്തിന് ഇരയായത്. സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ സൗരഭിനെ അഞ്ച് പേർ വളയുകയായിരുന്നു. ഒരാൾ 33കാരനെ നിലത്തേക്ക് തലയ്ക്കടിച്ച് വീഴ്ത്തി. മറ്റൊരാൾ പാന്‍റ്സിന്‍റെ പോക്കറ്റിലേക്ക് കൈ കടത്തി. കൂട്ടത്തിലെ മറ്റൊരാൾ വടിവാളിന് സമാനമായ ആയുധം 33കാരന്റെ കഴുത്തിനോട് ചേർത്തു. ഇത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് 33കാരന്റെ കൈയ്ക്ക് സാരമായ പരുക്കേറ്റത്. കൈ അറുക്കാൻ ശ്രമിച്ച അക്രമികൾ യുവാവിന്റെ ചുമലിലും പുറത്തും വെട്ടിയിട്ടുണ്ട്. ആക്രമണത്തിൽ 33കാരന്റെ നട്ടെല്ലിന് പരിക്കേൽക്കുകയും അസ്ഥികൾ ഒടിയുകയും തലയ്ക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ണാറക്കുളഞ്ഞിയില്‍ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം ശ്രദ്ധേയമാകുന്നു

0
മണ്ണാറക്കുളഞ്ഞി : മേക്കൊഴൂര്‍ സ്വദേശിയായ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു....

വടശ്ശേരിക്കരയിലെ ഹരിതകർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തില്‍ മൂർഖൻ പാമ്പ്

0
​വടശ്ശേരിക്കര : കഴിഞ്ഞ ഒരാഴ്ചയായി തങ്ങളോടൊപ്പം ഒരു കെട്ടിടത്തിൽ കഴിഞ്ഞത് വിഷപ്പാമ്പായ...

വിദ്യാർഥി പ്രതിഷേധം : പരിക്കേറ്റയാളുടെ ശരീരത്തിൽനിന്ന് ലോഹഭാഗങ്ങൾ കണ്ടെടുത്തു ; പെല്ലറ്റ് ഉപയോഗിച്ചില്ലെന്ന പോലീസ്...

0
ന്യൂഡൽഹി : ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ...

കേരളത്തിലെ ദേശീയ പാതകള്‍ : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി...

0
പത്തനംതിട്ട : തിരുവനന്തപുരം – അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ, പത്തനംതിട്ട ജില്ലയിലെ...